"എന്റെ സഖാവേ" പികെ കുഞ്ഞനന്തന്റെ മരണദിവസം കെ കെ രമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്: അസഭ്യവർഷവുമായി സിപിഎം അനുകൂലികൾ

Webdunia
വെള്ളി, 12 ജൂണ്‍ 2020 (13:37 IST)
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തതടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ മരണത്തിന് പിന്നാലെ കെകെ രമ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് കീഴെ സിപിഎം അനുകൂലികളുടെ സൈബർ ആക്രമണം.
 
“എന്റെ സഖാവേ” എന്ന് പറഞ്ഞ്, ടി പി ചന്ദ്രശേഖരന്റെ ഫോട്ടോയുമായാണ് ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമ ഇന്നലെ പോസ്റ്റിട്ടത്.ഇതിന് താഴെയാണ് രമയെ വ്യക്തിപരമായുള്ള അധിക്ഷേപിച്ചുകൊണ്ടും അസഭ്യ പരാമർശങ്ങൾ നടത്തിയും സിപിഎം അനുകൂലികൾ സൈബർ ആക്രമണവുമായി രംഗത്തെത്തിയത്.
 
കുഞ്ഞനന്തന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും അടക്കമുള്ള നേതാക്കൾ അനുശോചനം അറിയിച്ചുകൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article