പരാജയപ്പെട്ട ഒരു മുന്നണിയെന്ന നിലയില്‍ ജനവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് മുന്നണി വിപുലപ്പെടുത്തുമെന്ന് കോടിയോരി പ്രഖ്യാപിച്ചതെന്ന് മുല്ലപ്പള്ളി

ശ്രീനു എസ്

ശനി, 6 ജൂണ്‍ 2020 (18:09 IST)
ഭരണ രംഗത്ത് തികച്ചും പരാജയപ്പെട്ട ഒരു മുന്നണിയെന്ന നിലയില്‍ ജനവിശ്വാസം നഷ്ടപ്പെട്ടെന്ന ഭയം കൊണ്ടാണ്  മുന്നണി വിപുലപ്പെടുത്തുമെന്ന് കോടിയോരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന്റെ ഘടകകക്ഷികളുടെ പിറകെ അലയുന്ന സിപിഎമ്മിന്റെ അവസ്ഥ ദയനീയമാണെന്നും എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ സ്വഭാവം കാരണം മുന്‍പും പല പാര്‍ട്ടികളും  ഇടതുമുന്നണി വിട്ടുപോയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.
 
അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രമാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസിനെ തകര്‍ത്ത് എങ്ങനെയും അധികാരം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തീവ്രവര്‍ഗീയ സ്വഭാവമുള്ള ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സമീപകാലത്ത് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഎംകോണ്‍ഗ്രസിനെയും യുഡിഎഫിനെയും കുറിച്ച് അഭിപ്രായം പറയാന്‍ സിപിഎമ്മിന് യാതൊരു ധാര്‍മ്മിക അവകാശവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍