ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്കു മാത്രം അമ്പലത്തിനകത്ത് പ്രവേശനം: ഗുരവായൂരില്‍ ദിവസം 600പേര്‍ക്ക് ദര്‍ശനം നടത്താം

ശ്രീനു എസ്

ശനി, 6 ജൂണ്‍ 2020 (18:00 IST)
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്കു മാത്രം ഗുരുവായൂര്‍ അമ്പലത്തിനകത്ത് പ്രവേശനം നല്‍കിയാല്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇത്തരത്തില്‍ ദിവസം 600പേര്‍ക്ക് ദര്‍ശനം നടത്താം. രാവില ഒന്‍പത് മുതല്‍ ഒന്നര വരെ മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളു. ഇത്തരത്തില്‍ ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കും. എന്നാല്‍ വിഐപി ദര്‍ശനം അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
 
 ജീവനക്കാരും ഭക്തരും മാസ്‌ക് ധരിക്കണം. പ്രസാദവും തീര്‍ഥവും നിവേദ്യവും നല്‍കില്ല. ഒരു ദിവസം പരമാവധി 60 വിവാഹത്തിന് അനുമതി നല്‍കും. രാവിലെ 5 മുതല്‍ 1.30 വരെയായിരിക്കും വിവാഹത്തിന്റെ സമയം. റജിസ്ട്രേഷന്റെ സമയം അനുസരിച്ച് വിവാഹ സമയം ക്രമീകരിക്കും. ഒരു വിവാഹത്തിന് 10 മിനിട്ട് സമയം നല്‍കും. വരനും വധുവും ഉള്‍പ്പെടെ 10 പേര്‍ക്ക് പങ്കെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍