കൈയില്‍ മുത്തമിട്ടാല്‍ കൊവിഡ് വരില്ലെന്ന് പറഞ്ഞ പുരോഹിതന്‍ കൊവിഡ് ബാധിച്ചു മരിച്ചു; പ്രദേശത്തെ 24പേര്‍ക്ക് കൊവിഡ്

ശ്രീനു എസ്
വെള്ളി, 12 ജൂണ്‍ 2020 (13:06 IST)
കൈയില്‍ മുത്തമിട്ടാല്‍ കൊവിഡ് വരില്ലെന്ന് പറഞ്ഞ പുരോഹിതന്‍ കൊവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ നയപുര ജില്ലയിലാണ് സംഭവം. അസ്‌ലം എന്ന പുരോഹിതനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൈയില്‍ മുത്തമിടുന്നത് കൊവിഡിനെ പ്രതിരോധിക്കുമെന്ന് ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഇയാളുടെ മരണത്തെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ ഹോട്ട്‌സ്‌പോട്ടായിരിക്കുകയാണ്. 
 
ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 19പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ നാലാം തിയതിയാണ് കൊവിഡ് മൂലം പുരോഹിതന്‍ മരിക്കുന്നത്. ജൂണ്‍ ഒന്‍പത് ആയപ്പോഴേക്കും പ്രദേശത്തെ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി ബന്ധപ്പെട്ടവരെ ഇപ്പോള്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article