സംഘർഷ സാധ്യത: ആലപ്പുഴയിൽ നിരോധനാജ്ഞ 22 വരെ നീട്ടി, സർവകക്ഷിയോഗം ചൊവ്വാഴ്‌ച്ച

Webdunia
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (20:37 IST)
ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ 22ന് രാവിലെ ആറ് വരെ ദീർഘിപ്പിച്ചു. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുവെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 
ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം ചൊവ്വാഴ്ച(ഡിസംബര്‍ 21) വൈകുന്നേരം നാലിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എം.പിമാർ, എംഎൽഎ‌മാർ, മറ്റു ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article