തോറ്റു തുന്നംപാടിയിട്ടും ഒരു ചര്‍ച്ചയുമില്ല; ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തി

Webdunia
വ്യാഴം, 3 ജൂണ്‍ 2021 (08:26 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം വഴങ്ങിയിട്ടും പാര്‍ട്ടിയില്‍ യാതൊരുവിധ ചര്‍ച്ചയും നടക്കാത്തതില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തി. തിരഞ്ഞെടുപ്പ് പരാജയം, കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടിക്കെതിരെയുള്ള ആരോപണം എന്നിവ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ബിജെപിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. വോട്ടെണ്ണല്‍ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് വിലയിരുത്താത്തത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് പ്രവര്‍ത്തകരുടെയും അഭിപ്രായം. നേമം, പാലക്കാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലെ തോല്‍വിയെ കുറിച്ച് കൃത്യമായ പഠനം വേണമെന്നാണ് ബിജെപിക്കുള്ളിലെ ആവശ്യം. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താത്തത് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ കഴിവ് കേടാണെന്ന് പരക്കെ ആക്ഷേപമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article