പൊലീസിനെ വെട്ടിച്ചോടിയ റിമാന്‍ഡ് പ്രതി പിടിയില്‍

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2016 (15:26 IST)
കോടതിയിലേക്ക് കൊണ്ടുപോയ റിമാന്‍ഡ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ അവസരോചിതമായ ഇടപെടലില്‍ പ്രതി വീണ്ടും പിടിയിലായി. കറുകച്ചാല്‍ ഉമ്പിടി അഞ്ചാടിയില്‍ രതീഷ് എന്ന 23 കാരനായ പ്രതിയാണു വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചത്.
 
ഒരു കേസില്‍ വാറണ്ട് പ്രതിയായ രതീഷിനെ ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പൊന്‍കുന്നം സബ് ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയാണു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. 
 
പൊന്‍കുന്നം അട്ടിക്കല്‍ ഭാഗത്തു നിന്ന് ഇയാളെ പൊന്‍കുന്നം പൊലീസും ജയില്‍ അധികാരികളും സം‍യുക്തമായി നടത്തിയ തെരച്ചിലില്‍ പിടികൂടുകയാണുണ്ടായത്.