നികുതി വെട്ടിപ്പ്: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ്

Webdunia
ശനി, 18 നവം‌ബര്‍ 2017 (08:19 IST)
വ്യാജരേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ്. ഇരുവരും ഹാജരാകണമെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ അമല പോള്‍ തായ്‌ലന്‍ഡിലാണെന്ന മറുപടിയാണു ലഭിച്ചത്.
 
സംഭവത്തില്‍ ഇരുവരുടെയും വിശദീകരണം ലഭിച്ച ശേഷം കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയിരുന്നു. അതേസമയം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് അമല പോള്‍ മോട്ടോര്‍ വാഹന വകുപ്പിനു മറുപടി നല്‍കിയിരുന്നു.
 
അഭിനയത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ കേരളത്തില്‍ നികുതി അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല പറയുഞ്ഞിരുന്നു. അഭിഭാഷകന്‍ മുഖേനയാണ് അമല മറുപടി നല്‍കിയിരുന്നത്.
 
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടനും എംപിയുമായ സുരേഷ് ഗോപിക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി പോണ്ടിച്ചേരിയില്‍ തനിക്കു ഫ്‌ളാറ്റ് ഉണ്ടെന്നാണു സുരേഷ് ഗോപി നല്‍കിയ മറപടി. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഫ്‌ളാറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article