സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.സി.ആര്‍.ഓമനക്കുട്ടന്‍ അന്തരിച്ചു

ശനി, 16 സെപ്‌റ്റംബര്‍ 2023 (15:50 IST)
എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.സി.ആര്‍.ഓമനക്കുട്ടന്‍ (80) അന്തരിച്ചു. സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. എറണാകുളം ലിസി ആശുപത്രിക്കു സമീപം തിരുനക്കര വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ എസ്.ഹേമലത 
 
23 വര്‍ഷം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും 150 ലേറെ കഥകളും എഴുതിയിട്ടുണ്ട്. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥലോകം എന്നിവയില്‍ പത്രപ്രവര്‍ത്തനം നടത്തിയ ഓമനക്കുട്ടന്‍ നാല് വര്‍ഷത്തിലേറെ കേരള സര്‍ക്കാരിന്റെ പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍