സി‌പി‌എം നേതാവിന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് ബിജെപി പോസ്റ്റര്‍!

Webdunia
ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (19:23 IST)
കതിരൂരില്‍ വെട്ടേറ്റുമരിച്ച ആര്‍എസ്എസ് നേതാവ് മനോജ് പ്രതിയായിരുന്ന സുരേന്ദ്രന്‍ കൊലക്കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപിയുടെ പോസ്റ്റര്‍. കതിരൂരില്വ്യാപകമായി ഈ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സി‌പി‌എം ഇന്ന് സുരേന്ദ്രന്‍ രക്ത സാക്ഷിത്വ ദിനം ആചരിക്കുന്നതിനിടേയാണ് കതിരൂരില്‍ ബിജെപിയുടെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
 
സിപിഎം പ്രവര്‍ത്തകനായിരുന്ന എം.കെ സുരേന്ദ്രന്‍ 1997 ഒക്ടോബര്‍ ഏഴിനാണ് കൊല്ലപ്പെട്ടത്. എന്നാല്‍ പ്രതിയായിരുന്ന് മനോജിനേ കോടതി വെറുതേ വിടുകയായിരുന്നു. അതേ സമയം മനോജിനേ വധിക്കാനായി എത്തിയ സിപി‌എമ്മുകാരുടെ വെട്ടേറ്റുതന്നേയാണ് സുരേന്ദ്രന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിഭാഗം വാദിച്ചിരുന്നു.
 
മനോജ് കൊല്ലപ്പെട്ടതിന് ശേഷം സുരേന്ദ്രന്‍ വധവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് സുരേന്ദ്രന്‍ രക്തസാക്ഷിത്വ ദിനാചരണം നടക്കുന്നതിനാല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ ബിജെപി പതിക്കുകയായിരുന്നു. അഞ്ചാംമൈല്‍, പൊന്ന്യം റോഡ് , ഉക്കാസ്മെട്ട, കിഴക്കേകതിരൂര്‍, എന്നിവടങ്ങളിലാണ് സിപിഎമ്മിന്‍റെ സുരേന്ദ്രന്‍ രക്തസാക്ഷിത്വദിനാചരണത്തിന്‍റെ പോസ്റ്റിനോട് ചേര്‍ന്ന് ബിജെപിയുടെ പോസ്റ്ററും പതിച്ചിരിക്കുന്നത്.
 
സുരേന്ദ്രന്‍ കൊലക്കേസിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാണ് ബിജെപിയുടെ ആവശ്യം. കൊല്ലാന്‍ വന്നവ്രേയും ഉത്തരവിട്ടവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് പോസ്റ്ററിലേ ആവശ്യം. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.