ബാലാവകാശ കമ്മീഷന്‍ നിയമനം: മന്ത്രി ശൈലജ തന്നിഷ്ടപ്രകാരം നിയമനങ്ങള്‍ നടത്തിയെന്ന് സിപിഐ; കോടിയേരിക്ക് കത്ത് നല്‍കി

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (11:24 IST)
ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐ. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ സിപിഐ നിർദേശിച്ച രണ്ടു പേരെ അഭിമുഖത്തിന് ക്ഷണിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ ശൈലജ തന്നിഷ്ടപ്രകാരം പ്രകാരമാണ് നിയമനം നടത്തിയതെന്നാണ് സിപിഐയുടെ ആക്ഷേപം.
 
തങ്ങളുടെ പ്രതിഷേധം അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്ത് നല്‍കുകയും ചെയ്തു. ഇനി വരുന്ന ഒഴിവുകളിലേക്ക് പാര്‍ട്ടി പ്രതിനിധികളെ നിയമിക്കണമെന്ന ആവശ്യവും സിപിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. 
 
ബാലാവകാശ കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ട് ശൈലജയ്ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സിപിഐയും ഇപ്പോള്‍ മന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article