നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 730 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 1755 പേര്‍

ശ്രീനു എസ്

തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (09:10 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 730 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 278 പേരാണ്. 25 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 1755 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.   
 
അതേസമം ഇന്നലെ തിരുവനന്തപുരത്ത് 254 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 342 പേര്‍ രോഗമുക്തരായി. നിലവില്‍ 3,208 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വള്ളക്കടവ് സ്വദേശി മധുസൂദനന്‍ (63), കട്ടച്ചാല്‍കുഴി സ്വദേശി കുഞ്ഞുകൃഷ്ണന്‍ (75), നെല്ലിക്കുന്ന് സ്വദേശി കേശവന്‍ ആശാരി (82), തച്ചന്‍കോട് സ്വദേശിനി ജയ (60) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍