ആദ്യഘട്ട വാക്‌സിനേഷന്‍: കേരളം അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടു

ശ്രീനു എസ്
ചൊവ്വ, 5 ജനുവരി 2021 (10:23 IST)
രാജ്യത്തെ ആദ്യഘട്ട വാക്‌സിനേഷന്റെ ഭാഗമായി  കേരളം അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടു. കോവിഷീല്‍ഡ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കും സംസ്ഥാനം വാക്‌സിന്‍ നല്‍കും.
 
രാജ്യത്ത് കേരളത്തിലാണ് കൊവിഡ് വ്യാപനം കൂടുതലെന്നും അതിനാല്‍ പ്രഥമ പരിഗണനനല്‍കണമെന്നും കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 3021 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം മൂലം 19 മരണവും റിപ്പോര്‍ട്ട് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article