ഓൺലൈൻ ക്ലാസിന്റെ മറവിൽ 14 കാരിയെ നിരന്തരം പീഡിപ്പിച്ച് 16 കാരൻ: സംഭവം പുറത്തറിഞ്ഞത് പെൺകുട്ടി ഗർഭിണിയായതോടെ

ചൊവ്വ, 5 ജനുവരി 2021 (08:55 IST)
ഇടുക്കി: ഓൺലൈൻ ക്ലാസിന്റെ മറവിൽ 14 കാരിയെ നിരന്തരം പീഡനത്തി്ന് ഇരയാക്കി ബന്ധുവയ 16 കാരൻ. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 16കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്സോ വകുപ്പ് ചുമത്തിയാണ് 16കാരനെതിരെ കേസെടുത്തിരിയ്ക്കുന്നത്. പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. 
 
14 കാരിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് പെൺകുട്ടിയെ മാസങ്ങളായി 16 കാരൻ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കൾ തോട്ടം പണിയ്ക്ക് പോകുന്ന സമയത്താന് ഓൺലൈൻ ക്ലാസിന്റെ മറവിൽ 16 കാരൻ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയത്. വയറുവേദനയെ തുടർന്ന് പെൺക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കമ്പംമേട് പൊലീസ് കേസെടുക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍