ജുവല്ലറി ഇടപാടുകൾ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ: രേഖയില്ലെങ്കിൽ കുടുങ്ങും, ഇഡി ഇടപെടും

ചൊവ്വ, 5 ജനുവരി 2021 (07:50 IST)
ജുവല്ലറി സ്വർണാഭരണ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലാക്കി കേന്ദ്ര സർക്കാർ. ജുവലറി ഇടപാടുകൾ 2020 ഡിസംബർ 28 മുതൽ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രാലയം ഉത്തരവ് ഇറക്കി. കൃത്യമായ രേഖകൾ ഇല്ലാതെ സ്വർണമോ, സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പണമോ കണ്ടെത്തിയാൽ ഇഡിയ്ക്ക് വിശദമായി അന്വേഷണം നടത്താനാകും.
 
ഉപയോക്താക്കളുമായി ഒന്നോ ഒന്നിലധികം തവണകളായോ 10 ലക്ഷം രുപയ്ക്ക് സ്വർണ വ്യാപാരം നടത്തിയാൽ ജുവല്ലറി ഇതുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിയ്ക്കുകയും, ഇഡി ആവ്യപ്പെടുമ്പോൾ നൽകുകയും വേണം. ഫലത്തിൽ എല്ലാ ഇടപാടുകളുടെയും രേഖകൾ ജുവല്ലറികൾ സുക്ഷിയ്ക്കേണ്ടതായി വരും. പിഎംഎൽഎ നിയമത്തിന്റെ പരിധിയിൽ വരുന്നതോടെ രേഖകൾ ഹാജരാക്കാനാവാതെ വന്നാൽ സ്വർണമോ, പണമോ കണ്ടുകെട്ടുന്നതിന് പുറമെ അന്വേഷണം നേരിടേണ്ടതായും, മൂന്നുവർഷം മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ നേരിടേണ്ടതായും വരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍