അതിവ്യാപന കൊവിഡ് വൈറസ് പടർന്നുപിടിയ്ക്കുന്നു: വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ബ്രിട്ടൺ

ചൊവ്വ, 5 ജനുവരി 2021 (07:19 IST)
ലണ്ടൻ: അതിവ്യാപന ശേഷിയുള്ള പുതിയ കൊവിഡ് 19 വകഭേദത്തിന്റെ വ്യാപാം രൂക്ഷമായതോടെ വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ബ്രിട്ടൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൺ ആണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് മൂന്നാം തവണയാണ് ബ്രിട്ടണിൽ സമ്പൂർണ ൽക്ക്ഡൗൺ പ്രഖ്യാപിയ്ക്കുന്നത്. ഫെബ്രുവരി പകുതി വരെയാണ് നിലവിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
 
കടുത്ത നിയന്ത്രണങ്ങൾ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്കൂളുകളും അടച്ചിടും. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത് എന്ന് ബോറീസ് ജോൺസൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'പുതിയ കൊവിഡ് വൈറസിനെ ജാഗ്രതയോടെ നോക്കിക്കാണണം. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. സർക്കാർ കരുതുന്നതുപോലെ കാര്യങ്ങൾ മുന്നോട്ടുപോയാൽ ഫെബ്രുവരി പകുതിയോടെ സ്കൂളുകൾ തുറക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.' ബോറീസ് ജോൺസൺ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍