സംസ്ഥാനത്ത് ഇതുവരെ സമ്പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചത് 83 ശതമാനം പേര്‍; കുട്ടികളുടെ വാക്‌സിനേഷന്‍ 66ശതമാനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 25 ജനുവരി 2022 (10:27 IST)
സംസ്ഥാനത്ത് 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനേഷന്‍ നല്‍കി. എന്നാല്‍ കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകള്‍ സംസ്ഥാന ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്സിനേഷനില്‍ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാല്‍ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്സിനേഷന്‍ ശരാശരി സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്. 
 
കുട്ടികളുടെ വാക്സിനേഷന്‍, രണ്ടാം ഡോസ് വാക്സിനേഷന്‍ എന്നിവ സംസ്ഥാന ശരാശരിയേക്കാള്‍  കുറഞ്ഞ ജില്ലകള്‍ പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടത്തും. സംസ്ഥാനത്ത്  കോവിഡ് വ്യാപനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article