കൊവിഡ് വാക്‌സിനേഷനില്‍ മാറ്റം: രജിസ്‌ട്രേഷന്‍ ചെയ്യുന്നതില്‍ സ്വന്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ഓഗസ്റ്റ് 2021 (15:33 IST)
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ നടപടികളില്‍ മാറ്റം. രജിസ്‌ട്രേഷന്‍ ചെയ്യുന്നതില്‍ സ്വന്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അതിനു ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് വാക്‌സിനേഷന് അര്‍ഹതയുള്ളു. പുതുക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 
 
അതേസമയം മദ്യം വാങ്ങുന്നതിന് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. 72മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article