കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ഓഗസ്റ്റ് 2021 (15:20 IST)
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കുമെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് തീരുമാനം. 
 
കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന രണ്ടുപേരും പേരുകള്‍ പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തി സ്വര്‍ണക്കടത്ത് നടത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്. ഇയാള്‍ക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും കോടതിയില്‍ കസ്റ്റംസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article