രോഗവ്യാപനം ഉയര്‍ന്നാലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചനയിലില്ല: സര്‍ക്കാര്‍

Webdunia
ശനി, 8 ജനുവരി 2022 (12:07 IST)
കോവിഡ് വ്യാപനം അതിരൂക്ഷമായാലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചനയിലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ജനജീവിതം സ്തംഭിപ്പിക്കുമെന്നതിനാലാണ് ലോക്ക്ഡൗണിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കാത്തത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ലാത്തൊരു സാഹചര്യം നിലനിര്‍ത്താന്‍ ഓരോരുത്തരും വിചാരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article