കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 154 പേര്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍
തിങ്കള്‍, 26 ഏപ്രില്‍ 2021 (19:46 IST)
കണ്ണൂര്‍: കോവിഡ് രോഗബാധ വ്യപാകമായ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആകെ 154 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
 
രോഗം വ്യാപകമായതോടെ ചപ്പാത്തി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫ്രീഡം ഫുഡ് നിര്‍മ്മാണ യൂണിറ്റ്,  ചപ്പാത്തി യൂണിറ്റ്, തളിപ്പറമ്പ് ദേശീയ പാതയില്‍ തടവുകാര്‍ നടത്തുന്ന പെട്രോള്‍ പമ്പ് എന്നിവയും അടച്ചു. ആകെയുള്ള 154 പേരില്‍ 144 പേര്‍ തടവുകാരും ബാക്കിയുള്ള പത്ത് പേര്‍ ജയില്‍ ജീവനക്കാരുമാണ്.
 
രോഗം ബാധിച്ച തടവുകാരെ ജയിലിനുള്ളില്‍ നിരീക്ഷണ കേന്ദ്രത്തിലേക്കും രോഗികളുമായി പ്രാഥമിക സമ്പര്‍ക്കം ഉള്ളവരെ മറ്റൊരു ബ്ലോക്കില്‍ നിരീക്ഷണ സൗകര്യം ഒരുക്കിയുമാണ് മാറ്റുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article