ഐപിഎല്‍ 2021 സീസണ്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉപേക്ഷിക്കുമോ? ഈ സീസണ്‍ ഏകദേശം പകുതിയിലേക്ക് എത്തുകയാണ്. അതിനിടയിലാണ് ഐപിഎല്‍ ഉപേക്ഷിക്കുമോ എന്ന തരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയൊരു ചോദ്യമുയര്‍ന്നിരിക്കുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍.അശ്വിന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിദേശ താരങ്ങള്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ, രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രൂ ടൈ എന്നിവരെല്ലാം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.