സംസ്ഥാനത്ത് മദ്യവില്‍പ്പന നിര്‍ത്തി, ബാറുകളും ഇല്ല

തിങ്കള്‍, 26 ഏപ്രില്‍ 2021 (17:56 IST)
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന നിര്‍ത്തുന്നു. ബാറുകളും പ്രവര്‍ത്തിക്കില്ല. സിനിമ തിയറ്ററുകള്‍ അടക്കം തല്‍ക്കാലത്തേക്ക് അടച്ചിടാന്‍ ഇന്നു ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചു. നിയന്ത്രണം കൂട്ടിയില്ലെങ്കില്‍ രോഗവ്യാപനം ഉയരുമെന്നതിനാലാണ് തീരുമാനം. 

എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കണം
 
വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം 
 
വിവാഹം, ഗ്രഹപ്രവേശനം പോലുള്ള ചടങ്ങുകള്‍ക്ക് പരാമവധി 50 പേര്‍ മാത്രം 
 
മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം 
 
ശനി, ഞായര്‍ ലോക്ക്ഡൗണ്‍ തുടരും
 
സിനിമ തിയറ്ററുകള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, സ്‌പോര്‍ട്‌സ് മൈതാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു

കടകളും റസ്റ്റോറന്റുകളും രാത്രി 7.30 വരെ മാത്രം. റസ്റ്റോറന്റുകളില്‍ ഒന്‍പത് വരെ പാര്‍സല്‍ നല്‍കാം. 

സംസ്ഥാനത്ത് ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം
 
സ്‌കൂളുകള്‍ അടഞ്ഞുകിടക്കണം 
 
അതിഥി തൊഴിലാളികള്‍ക്കായി കോവിഡ് സെല്‍ 
 
കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം തന്നെ

ഷോപ്പിങ് മാളുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, വിനോദ പാര്‍ക്കുകള്‍ എന്നിവ അടച്ചിടും 

ആള്‍ക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കണം 

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍. ആഘോഷ പ്രകടനങ്ങള്‍ ഇല്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ല 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍