കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ. സംസ്ഥാനത്ത് വൈറസ് വ്യാപനം അതിരൂക്ഷമാണെന്നും വൈറസ് നിയന്ത്രണവിധേയമാക്കാൻ കർശനനടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിരീക്ഷണ സംവിധാനം കൂടുതൽ കർശനമാക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.
നിലവിൽ ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 2ൽ നിൽക്കുമ്പോൾ 12 ആണ് കേരളത്തിലുള്ളത്. . പല ജില്ലകളിലും ടിപിആര്‍1 2ന് മുകളിലാണ്. വയനാട്ടിലത് 14.8ഉം കോട്ടയത്ത് 14.1 മാണ്. നിലവിൽ എറണാകുളം ജില്ലയിലാണ് കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത്.
അതേസമയം സംസ്ഥാനത്ത് പൊതുജനം ജാഗ്രത കൈവിട്ടതും പൊതുഗതാഗതം അടക്കം എല്ലാത്തിലും നിയന്ത്രണങ്ങള്‍ നീക്കിയതും രോഗബാധ കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ. സമ്പൂർണ്ണമായ അടച്ചിടൽ ഇനിയുണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാൽ സാമൂഹിക അകലവും അടക്കമുള്ള നിര്‍ദേശങ്ങൾ കര്‍ശനമായി പാലിച്ചില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.