ഇന്ത്യ ആറുദിവസം കൊണ്ട് വാക്‌സിന്‍ നല്‍കിയത് 10ലക്ഷം പേര്‍ക്ക്; അമേരിക്കയേയും യുകെയേയും മറികടന്നു

ശ്രീനു എസ്

തിങ്കള്‍, 25 ജനുവരി 2021 (11:54 IST)
ഇന്ത്യ ആറുദിവസം കൊണ്ട് വാക്‌സിന്‍ നല്‍കിയത് 10ലക്ഷം പേര്‍ക്ക്. വാക്‌സിന്‍ വിതരണത്തില്‍ ഏറ്റവും അതിവേഗതയുള്ള രാജ്യമായിരിക്കുകയാണ് ഇന്ത്യ. വാക്‌സിന്‍ വിതരണത്തില്‍ അമേരിക്കയും യുകെയും ഇന്ത്യക്കു പിന്നിലാണ്. 10പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്കയ്ക്ക് 10ദിവസം വേണ്ടിവന്നു. ഇത്രയും പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ യുകെയ്ക്ക് 18ദിവസത്തോളം വേണ്ടിവന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 13,203 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ആറുലക്ഷം കടന്നു. 1,06,67,736 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 13,298 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 131 പേര്‍ ഇന്നലെ മരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍