കാസർഗോഡ് പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് കോവിഡ് ബാധ, സഹപാഠികൾ നിരീക്ഷണത്തിൽ കഴിയണം എന്ന് ആരോഗ്യ വകുപ്പ്

Webdunia
ശനി, 28 മാര്‍ച്ച് 2020 (12:17 IST)
കാസർഗോഡ്: കാസർഗോഡ് പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയ്ക്കാണ് കോവിഡ് ബാധ സ്ഥിരിച്ചത്. ഇതോടെ വിദ്യാർത്ഥിനിയ്ക്കൊപ്പം ഒരേ ഹാളിൽ പരീക്ഷ എഴുതിയ മറ്റു വിദ്യാർത്ഥികളും സഹപാഠികളും നിരീക്ഷണത്തിൽ കഴിയണം എന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
 
ജില്ലയിൽ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച മൂന്നു പേരിൽ ഒരാളുടെ മകൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിച്ചിരുന്നത്. എന്നാൽ പത്ത് ഏ ഡിവിഷനായിരുന്നു പരീക്ഷാ ഹാൾ. അതിനാൽ പത്ത് എഫ് ഡിവിഷനിലെ വിദ്യാർത്ഥിനിയുടെ സഹപാഠികളും, പത്ത് എ ഡിവിഷനിൽ വിദ്യാർത്ഥിനിയ്ക്കൊപ്പം പരിക്ഷ എഴുതിയവരും നിരീക്ഷണത്തിൽ കഴിയണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
 
കാസഗോഡ് സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്നലെ സംസ്ഥാനത്ത് സ്ഥിരീകരിച്ച് 39 കോവിഡ് കേസുകളിൽ 34ഉം കാസർഗോഡ് ജില്ലയിൽനിന്നുമാായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കാസർഗോഡ് ജില്ലയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article