ഏക മകന്റെ മരണത്തില്‍ മനം നൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യർ
വ്യാഴം, 23 ജനുവരി 2025 (16:59 IST)
തിരുവനന്തപുരം:  ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടന്ന അന്വേഷണത്തില്‍ ഏക മകന്റെ മരണത്തില്‍ മനംനൊന്താണ് ദമ്പതികള്‍ ജീവനൊടുക്കിയതെന്ന വിവരമാണ് പുറത്ത് വന്നത്. തിരുവനന്തപുരം മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ നെയ്യാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്‌നേഹ ദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. കരയില്‍ നിന്നും ഇരുവരുടേയും ചെരുപ്പുകളും 4 പേജുളള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.പരസ്പരം കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
 
വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെ കാറില്‍ ഇവിടെയെത്തിയ ദമ്പതികള്‍ കൈകള്‍ ചേര്‍ത്ത് കെട്ടി നെയ്യാറില്‍ ചാടുകയായിരുന്നു എന്താണ് വിവരം. ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അപകടത്തില്‍ മരിച്ചത്. ലോ അക്കാദമിയില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ശ്രീദേവ്. ശ്രീദേവിന്റെ മരണം നല്‍കി വേദനയില്‍ നിന്നും കരകയറാനാകാതെയാണ് ജീവിക്കുകയായിരുന്നു ദമ്പതികള്‍. എന്നാണ് ബന്ധുക്കള്‍ പറയുന്നത്   മകന്റെ മരണത്തിന് ഒരു വര്‍ഷമാകാനിരിക്കെയാണ് ജീവനൊടുക്കിയത്. മകന്റെ സ്‌കൂള്‍ ബെല്‍റ്റ് സ്‌നേഹദേവ് അരയില്‍ കെട്ടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article