വധശ്രമകേസില്‍ തൃശൂര്‍ ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന യൂട്യൂബര്‍ മണവാളന്‍ മുഹമ്മദ് ഷഹീന്‍ ഷായ്ക്ക് മാനസികാസ്വാസ്ഥ്യം. ജയിലില്‍ താമസിപ്പിക്കുന്നതിന്റെ നിയമനടപടികളുടെ ഭാഗമായി ഇയാളുടെ മുടി മുറിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഷഹീന്‍ ഷായ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായത്. ഇതിന് പിന്നാലെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ജില്ലാ അധികൃതരുടേതാണ് നടപടി
വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പത്ത് മാസത്തോളം ഒളിവിലായിരുന്നു. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു. ഏറെ നാളത്തെ തിരച്ചിലിനൊടുവില്‍ കുടകില്‍ നിന്നാണ് ഇയാളെ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. കേരള വര്‍മ കോളേജ് റോഡില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന 2 കോളേജ് വിദ്യാര്‍ഥികളെയാണ് മണവാളന്‍ കാറിടിച്ച് കൊലപ്പെടുത്താനായി ശ്രമിച്ചത്.