അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.
റെഡ് അലര്‍ട്ട്
കാസര്‍ഗോഡ്: മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)
ഓറഞ്ച് അലര്‍ട്ട്
കാസര്‍ഗോഡ്: ഉപ്പള(ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), ഷിറിയ (ഷിറിയ സ്റ്റേഷന്‍)
പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്‍)
മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), നെയ്യാര്‍ (അരുവിപ്പുറം സ്റ്റേഷന്‍-CWC), കരമന (വെള്ളൈകടവ് സ്റ്റേഷന്‍-CWC)
ഏതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.