മഴ തീർന്നിട്ടില്ല, സംസ്ഥാനത്തെ അഞ്ചു നദികളിൽ ഓറഞ്ച്,യെല്ലോ അലർട്ട്, തീരദേശവാസികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന നദികളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നു0.ഈ സാഹചര്യത്തില്‍ കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ നദികളില്‍ ഇതിനെ തുടര്‍ന്ന് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച നദികള്‍
മീനച്ചില്‍ നദി (കോട്ടയം ജില്ല): പേരൂര്‍ ജലനിരപ്പ് നിരീക്ഷണ നിലയത്തില്‍
അച്ചന്‍കോവില്‍ നദി (പത്തനംതിട്ട): കോന്നി സ്റ്റേഷനില്‍
മണിമല നദി (പത്തനംതിട്ട): തോണ്ടറ (വള്ളംകുളം) സ്റ്റേഷനില്‍
അച്ചന്‍കോവില്‍ നദി (പത്തനംതിട്ട): കല്ലേലി സ്റ്റേഷനില്‍
വാമനപുരം നദി (തിരുവനന്തപുരം): മൈലമൂട് സ്റ്റേഷനില്‍
ഈ നദികളുടെ തീരത്തുള്ള പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നധികൃതര്‍ അറിയിക്കുന്നു. ജലനിരപ്പ് ഉയരുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ നദികളില്‍ ഇറങ്ങുകയോ, മുറിച്ചു കടക്കുകയോ ചെയ്യരുത്. അടിയന്തിര സാഹചര്യമെങ്കില്‍ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.