കൊറോണ; വിദ്യാർത്ഥിനിയെ തൃശ്ശൂർ മെഡിക്കൽ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

റെയ്‌നാ തോമസ്
വെള്ളി, 31 ജനുവരി 2020 (08:37 IST)
കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശ്ശൂർ മെഡിക്കൽ കോളജിലെ ഐസൊലേഷന്‍ വാർഡിലേക്ക് മാറ്റി. പുലർച്ചെ 6.30 ഓടെയാണ് വിദ്യാർത്ഥിയെ ഐസൊലേഷന്‍ വാർഡിലേക്ക് മാറ്റിയത്.വിദ്യാർത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് ലഭ്യമാകുന്ന വിവരം. കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
 
കേരളത്തിലാകെ 1053പേര്‍ രോഗബാധിത പ്രദേശത്തുനിന്ന് എത്തിയിട്ടുണ്ട്. ഇവരില്‍ 15പേര്‍ ആശുപത്രികളിലും 1038 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വുഹാനില്‍ നിന്നെത്തിയ പതിനൊന്നുപേര്‍ തൃശ്ശൂരിലുണ്ട്. ഇതില്‍ നാലുപേരെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അതിലൊരാള്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. 
 
മറ്റു മൂന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഈ മൂന്നുപേരെയും മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article