കൊറോണ; മരണം 213; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

റെയ്‌നാ തോമസ്
വെള്ളി, 31 ജനുവരി 2020 (08:05 IST)
ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന. ആരോഗ്യ മേഖലയില്‍ പുരോഗതി കൈവരിച്ചിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടരുമോ എന്ന ആശങ്കയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രധാന കാരണമെന്ന് ഡബ്ല്യുഎച്ച്‌ഒ തലവന്‍ ട്രഡോസ് അദാനം പറഞ്ഞു.
 
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ മരണം 213 ആയെന്നാണ് റിപ്പോര്‍ട്ട്. 18 രാജ്യങ്ങളില്‍ നിന്നായി 98 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച്‌ ഇതുവരെ മരണമുണ്ടായിട്ടില്ല.
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 8,100 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യാതിര്‍ത്തികള്‍ അടക്കുന്നത് സംബന്ധിച്ച്‌ അതാത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കി. എന്നാല്‍ നിലവില്‍ അതിന്റെ സാഹചര്യമില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article