സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി മരിച്ചു

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2020 (08:38 IST)
തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് (68) ആണ് മരിച്ചത്. കഴിഞ്ഞ 23 മുതൽ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസോലേഷനിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി.
 
ഇദ്ദേഹത്തുന്റെ വൃക്കകൾ തകരാറിലായിരുന്നു. ശ്വാസകോസ സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നു. ഇതാണ് രോഗം ഗുരുതരമാകാൻ കാരണം. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
 
സെക്കൻഡറി കോൺടാക്‌ടിൽനിന്നുമാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായത് എന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. എന്നാൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നതിനാൽ കൃത്യമായ വിവരങ്ങൾ ശേഖരിയ്ക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചിരുന്നില്ല. ബന്ധുക്കളിൽനിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്പർക്ക പട്ടികയും റുട്ട് മാപ്പും തയ്യാറാക്കിയത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article