കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടന്ന് നശിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സഹകരണമന്ത്രി എ സി മൊയ്തീൻ. കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങളാണ് നശിച്ച് പോയത്. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
നഷ്ടമായ തുക അവരിൽ നിന്നു തന്നെ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.
സഹകരണവകുപ്പ് ജോയിന്റ് റജിസ്ട്രാർമാരാണ് എല്ലാ ഗോഡൗണുകളിലും പരിശോധന നടത്തുന്നത്. കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കൃത്യമായ കണക്കെടുക്കും. ഇക്കാര്യത്തില്‍ ഒരാള്‍പോലും രക്ഷപ്പെടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കര്‍ശന പരിശോധന നടത്തും. അഴിമതി കണ്ടെത്തിയ നന്മ സ്റ്റോറുകള്‍ പൂട്ടാന്‍ തന്നെയാണ് തീരുമാനമെന്നും ഇക്കാര്യത്തില്‍ ആരും എതിര്‍പ്പുയര്‍ത്തിയിട്ട് കാര്യമില്ലെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.