ജനതാദള്‍ യു ഇടതുമുന്നണിയുമായി അടുക്കുന്നു. പരിഗണ ലഭിക്കാത്ത യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് നീങ്ങാന്‍ സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ സിപിഎമ്മിനെ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അര്‍ഹിക്കുന്ന പ്രാധാന്യവും പരിഗണനയുമാണ് സിപിഎം വാഗ്ദാനം ചെയ്‌തിരിക്കുന്നത്. കൂടാതെ വടകര, കോഴിക്കോട്, വയനാട് ലോക്‍സഭാ സീറ്റുകളില്‍ ഒരെണ്ണം നല്‍കാമെന്നും സിപിഎം വാഗ്ദാനം ചെയ്യുന്നു. ഈ സീറ്റില്‍ വീരേന്ദ്രകുമാറിന്റെ മകനും മുന്‍ എംഎല്‍എയുമായ എംവി ശ്രേയാംസ് കുമാറിനെ മത്സരിപ്പിച്ചേക്കും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. സൌഹൃദ കൂടിക്കാഴ്‌ച മാത്രമായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജനതാദള്‍ യു ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ശ്രമിച്ചെങ്കിലും അവസാന നിമിഷം തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.