കമല്‍ഹാസന്‍ ആര്‍ക്കൊപ്പം ?; സ്വാഗതം ചെയ്‌ത് കോണ്‍ഗ്രസ് - പ്രതികരിക്കാതെ ഉലകനായകന്‍

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (11:48 IST)
മക്കള്‍ നീതി മയ്യത്തെ യുപിഎ സഖ്യത്തിലേക്ക്‌ സ്വാഗതം ചെയ്‌ത് കോണ്‍ഗ്രസ്. തമിഴ്‌നാടിന്റെ ഡി എന്‍ എയ്‌ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്തിന്റെ ക്ഷണം.

ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം. കമലിന്റെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള പാര്‍ട്ടി സ്വാഭാവികമായും യുപിഎ മുന്നണിയുടെ ഭാഗമാകണമെന്ന് സഞ്ജയ് ദത്ത് വ്യക്തമാക്കി.

'കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിനും ജനാധിപത്യ മതേതരമുന്നണിക്ക് വേണ്ടിയാണ് പടനയിക്കുന്നത്. ഫാസിസത്തിനും സാമുദായികശക്തികള്‍ക്കും എതിരെയാണ് കമല്‍ നിലകൊള്ളുന്നത്. ഈ പശ്ചാത്തലത്തില്‍ മതേതരജനാധിപത്യ ശക്തികള്‍ ഒന്നിച്ചുനില്‍ക്കണം’ - സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസിന്റെ ക്ഷണത്തോട് പ്രതികരിക്കാന്‍ കമല്‍‌ഹാസന്‍ ഇതുവരെ തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article