മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തിങ്കളാഴ്ച്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ

Webdunia
ശനി, 18 ഏപ്രില്‍ 2020 (15:58 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം തിങ്കളാഴ്ച്ച മുതൽ വീണ്ടും ആരംഭിക്കും. വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെക്കുറിച്ച് ദുര്‍വ്യാഖ്യാനം വന്ന പശ്ചാത്തലത്തിലാണ് പത്രസമ്മേളനം നടത്തുന്നതിനെ കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. ഒന്നിടവിട്ട ദിവസങ്ങളിലാവും ഇനി പത്രസമ്മേളനം നടത്തുക.
 
ദിവസവും വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി നടത്തിയിരുന്ന വാർത്താസമ്മേളനം ഇനിയുണ്ടാവില്ലെന്ന അറിയിപ്പ് രണ്ട് ദിവസങ്ങൾ മുൻപാണ് ഉണ്ടായത്.സ്പ്രിംഗ്‌ളര്‍ അടക്കമുള്ള വിവാദവിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്ന് വിമര്‍ശനം ഉയർന്നിരുന്നു. എന്നാൽ കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ അവലോകന യോഗങ്ങളുടെ ആവശ്യമില്ല എന്നതുകൊണ്ടാണ് വാർത്താസമ്മേളനം നിർത്തലാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article