കോവിഡ് 19 വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയാവാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കഴിഞ്ഞ ഒരാഴ്ചയായി ആഫ്രിക്കയിലെ രോഗികളുടെ എണ്ണത്തിലെ വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്നും സംഘടന വ്യക്തമാക്കി. 18,000 പേര്‍ക്ക് രോഗബാധയും ആയിരത്തോളം മരണങ്ങളും ആഫ്രിക്കയിലെ വിവിധരാജ്യങ്ങളിലുണ്ടായി. അമേരിക്ക, ഇറ്റലി, ചൈന എന്നിവടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തോത് വളരെ കുറവാണെങ്കിലും ആഫ്രിക്കയിൽ രോഗം പടരാൻ സാധ്യത കൂടുതലാണെന്നാണ് സംഘടന പറയുന്നത്.