എനിക്കിതൊന്നും ബാധകമല്ല എന്ന രീതിയിൽ നടക്കുന്നവർക്ക് താക്കീതുമായി മുഖ്യമന്ത്രി

Webdunia
വ്യാഴം, 18 ജൂണ്‍ 2020 (19:13 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ജാഗ്രത കുറഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എനിക്ക് ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് പലരും നീങ്ങുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വിമുഖത പുലർത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
റോഡുകളിലും കമ്പോളങ്ങളിലും പതിവ് നിലയില്‍ തിരക്ക് ഏറുകയാണ്. ശാരീരിക അകലം പലയിടത്തും പാലിക്കാതിരിക്കുന്നതും പതിവായിട്ടുണ്ട്.പൊതുവായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ സാനിറ്റൈസര്‍, സോപ്പ് എന്നിവയുടെ ഉപയോഗം കുറയുന്നത് സംസ്ഥാനത്ത് പതിവ് കാഴ്‌ച്ചയാകുകയാണ്.ഇതിന്‍റെ അടിസ്ഥാനത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണം എന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കേരളത്തിൽ ചരക്ക് എത്തിക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധ രൂക്ഷമാകുന്നുണ്ടെന്നും എന്നാൽ ഇത് ചരക്ക് ഗതാഗതത്തെ ബാധിക്കതിരിക്കാൻ ശ്രധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് രോഗികളുടെ താമസ സ്ഥലത്തിന് സമീപത്തുള്ള ഏതാനും വീടുകള്‍ ഉള്‍പ്പെടുത്തി മൈക്രോ കണ്ടയ്മെന്‍റ് സോണുകൾ രൂപികരിച്ച് നിയന്ത്രണം കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article