ആശങ്കയിൽ കേരളം:സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ്, 5 പേർക്ക് രോഗമുക്തി

Webdunia
ബുധന്‍, 20 മെയ് 2020 (17:23 IST)
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.പാലക്കാട്-7,മലപ്പുറം-4,കണ്ണൂർ-3,പത്തനംതിട്ട,തിരുവനന്തപുരം,തൃശൂർ എന്നിവിടങ്ങളിൽ രണ്ട് പേർക്കും കാസർകോട്,കോഴിക്കോട്, എറണാകുളം,ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
 
അതേസമയം ഇന്ന് അഞ്ച് പേരുടെ രോഗം ഭേദമായി.തൃശൂരിലെ രണ്ട് പേർക്കുംകണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് പോസിറ്റീവായ 24 കേസുകളിൽ 12 പേർ വിദേശത്ത് നിന്നും 1 പേർ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ് .മഹാരാഷ്ട്ര-8,തമിഴ്‌നാട്-3. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.
 
നിലവിൽ സംസ്ഥാനത്ത് 161 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വരും നാളുകളിൽ വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്താനുണ്ട്. ഇത് ലോക്ക്ഡൗൺ ഇളവുകൾ കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article