കൊവിഡ് 19 പ്രതിരോധത്തിന് മരുന്ന് കണ്ടെത്തിയതായുള്ള അവകശവാദവുമായി ചൈനീസ് ലബോറട്ടറി, ചൈനയിൽ പീക്കീങ് യൂണീവേഴ്സിറ്റിയിലെ ഗവേഷകരാണ് തങ്ങൾ വികസിപ്പിച്ച മരുന്നിന് കൊവിഡ് 19 അതിവേഗം ഭേതമാക്കാൻ കഴിവുണ്ട് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുന്നത്. മനുഷ്യന് ഹ്രസ്വകാലത്തേയ്ക്ക് പ്രതിരോധ ശക്തി വർധിപ്പിയ്ക്കാൻ പുതിയ മരുന്ന് സഹായിക്കും എന്നുമാണ് അവകാശവാദം.
മൃഗങ്ങളിൽ നടത്തിയ പഠനം വിജയമായിരുന്നു എന്ന് സർവകലാശാലയിലെ ബെയ്ജിങ് അഡ്വാന്‍സ്ഡ് ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്‌സ് ഡയറക്ടര്‍ സണ്ണെ പറഞ്ഞു. മരുന്ന് കുത്തിവച്ചതോടെ എലികളിൽ വൈറൽ ലോഡ് ഗണ്യമായി കുറയുന്നതായി കണ്ടെത്തി എന്നും സണ്ണെ വ്യക്തമാക്കി. കൊവിഡ് രോഗമുക്തി നേടിയ 60 പേരുടെ രക്തത്തിൽനിന്നും വേർതിരിച്ച ആന്റീബോഡി ഉപയോഗിച്ചാണ് മരുന്ന് നിർമ്മിച്ചിരിയ്ക്കുന്നത്. ഈ വർഷം തന്നെ മരുന്ന് വിപണിയിലെത്തിയ്ക്കാനാണ് പദ്ധതി.