24 മണിക്കൂറിനിടെ 5,611 പുതിയ കേസുകൾ, 140 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,06,750
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5,611 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ദിവസേനെയുള്ള കൊവിഡ് ബധിതരുടെ എണ്ണം പരിശോധിച്ചാൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. തുടർച്ചായ രണ്ടാം ദിവസമാണ് രാജ്യത്ത് 5000 ലധികം പുതിയ കേസുകൾ സ്ഥിരീകരിയ്ക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,06,750 ആയി.
140 പേരാണ് കശിഞ്ഞദിവസം മാത്രം വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,303 ആയി. 61,149 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 37,136 ആയി. രോഗബാധിതരുടെ എണ്ണത്തിൽ തമിഴ്നാാട് രണ്ടാം സ്ഥാനത്ത് എത്തി. 12,484 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഗുജറാത്തിൽ 12,140 പേർക്കും, ഡൽഹിയിൽ 10,554 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.