കേന്ദ്ര ആരോഗ്യ മന്ത്രി ലോകാരോഗ്യ സംഘടനയുടെ എക്സ്ക്യൂട്ടീവ് ബോർഡ് ചെയർമാനാകും

ബുധന്‍, 20 മെയ് 2020 (08:51 IST)
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനെ ഇന്ത്യ നാമനിർദേശം ചെയ്തു. മെയ് 22ന് നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ ഹർധവർധനെ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കും എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഹർഷവർധൻ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹർഷവർധനെ ബോർഡ് ചെയ്മാനായി തെരെഞ്ഞെടുക്കുന്നതിനുള്ള നിർദേശത്തിൽ ലോകാരോഗ്യ സംഘടന ഒപ്പുവച്ചു. 
 
എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേയ്ക്ക് ഇന്ത്യൻ പ്രതിനിധിയെ തെരെഞ്ഞെടുക്കുമെന്ന് ലോകാരോഗ്യ സംഘടന സൗത്ത് ഏഷ്യൻ ഗ്രൂപ്പ് ഐക്യകണ്ഠേനെ അംഗീകരിച്ചിരുന്നു. എക്സിക്യൂട്ടിവ് ബോർഡ് ചെയർമാൻ എന്നത് മുഴുവൻ സമയ സ്ഥാനമല്ല. വർഷത്തിൽ രണ്ട് തവണ നടത്തുന്ന ബോർഡ് മീങ്ങിൽ അധ്യക്ഷത വഹിച്ചാൽ മതിയാകും. മൂന്ന് വർഷമാണ് ബോർഡിന്റെ കാലാവധി. 2016ൽ മുൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയും ഈ സ്ഥാനം വഹിച്ചിട്ടുണ്ട്. ജപ്പാൻ ആരോഗ്യമന്ത്രി ഡോ എച്ച് നകതാനിയാണ് ഇപ്പോഴത്തെ ചെയർമാൻ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍