സംസ്ഥാനത്ത് ഇന്ന് 5 പേർക്കുകൂടി കൊവിഡ്, 4 പേരും വിദേശത്തുനിന്ന് വന്നവര്‍

Webdunia
ചൊവ്വ, 12 മെയ് 2020 (18:19 IST)
കേരളത്തില്‍ ഇന്ന് അഞ്ചുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലുപേരും വിദേശത്തുനിന്ന് വന്നവരാണ്. മലപ്പുറം ജില്ലയില്‍ നിന്നാണ് മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്തും പത്തനം‌തിട്ടയിലും ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 
 
നാലുപേര്‍ വിദേശത്തുനിന്ന് വന്നവരും ഒരാള്‍ ചെന്നൈയില്‍ നിന്ന് എത്തിയവരുമാണ് എന്നതാണ് പ്രത്യേകത. ഇന്ന് ആരും രോഗമുക്‍തി നേടിയിട്ടില്ല എന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ എടുത്തുപറഞ്ഞു.
 
നിലവില്‍ 32 പേരാണ് കേരളത്തില്‍ ചികിത്സയിലുള്ളത്. ഇതില്‍ 23 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധയുണ്ടായവരാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article