കരിപ്പൂരിൽ വിമാനമിറങ്ങിയ നാലുപേർക്ക് രോഗലക്ഷണങ്ങൾ, ആശുപത്രിയിലേയ്ക്ക് മാറ്റി

ചൊവ്വ, 12 മെയ് 2020 (08:29 IST)
കരിപ്പൂരിൽ വിമാാനമിറങ്ങിയ നാലുപേർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ബഹ്‌റൈനിൽനിന്നുമെത്തിയ മൂന്ന് കോഴിക്കോട് സ്വദേശികളെയും ഒരു പാലക്കാട് സ്വദേശിയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബഹ്റൈനിൽനിന്നും 184 യാത്രക്കാരുമായാണ് എയർ ഇന്ത്യ IX 474 വിമാനം കൊഴിക്കോട് ഇറങ്ങിയത്.
 
10 ജില്ലകളീൽനിന്നുമുള്ള 183 പേരും ഒരു ഗോവ സ്വദേശിയുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഘത്തിൽ 24 ഗർഭിണികളും, പത്ത് വയസിന് താഴെ പ്രായമുള്ള 35 കുട്ടികളും ഉണ്ടായിരുന്നു. 65 വയസിന് മുകളിൽ പ്രായമുള്ള ആറ് പേരും വിമാനത്തിൽ ഉണ്ടയിരുന്നു. ദുബായിൽ നിന്നും 177 യാത്രക്കാരുമായി എയർ ഇന്ത്യ വിമനം ഇന്നലെ രാത്രി എട്ടുമണിയോടെ കൊച്ചിയിൽ ഇറങ്ങിയിരുന്നു. 

#WATCH Air India Flight IX 474 with 184 Indian nationals aboard takes off from Bahrain for Kozhikode, Kerala #VandeBharatMission pic.twitter.com/svvWkE624i

— ANI (@ANI) May 11, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍