ഓഫീസുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളിലായിരുന്നു പഠനം നടത്തിയത്. നിരവധി വസ്തുക്കൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു ഇവയിൽ ഏറ്റവും മലിനമായത് കമ്പ്യൂട്ടറുകളുടെ കീ ബോർഡുകളാണെന്ന് കണ്ടെത്തുകയായിരുന്നു. പഞ്ച് ചെയ്യാൻ ഉപയോഗിക്കുന്ന ഐ ഡി കാർഡുകളാണ് അണുക്കളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് എന്നും പഠനം പറയുന്നു. ഇത്തരം കാർഡുകളിൽ വളർത്തുമൃഗങ്ങളുടെ കളിപ്പാട്ടങ്ങളേക്കാൾ മലിനമാണ് എന്നാണ് പഠനം പറയുന്നത്. നമ്മൾ നിത്യവും ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ അത്യന്തം മലിനമണെന്ന്` നേരത്തെ പഠനങ്ങൾ കണ്ടെത്തിയിരുന്നു.