കുറ്റക്കാർക്കെതിരെ ശക്തമായ നടപടി, വയനാട്ടിലെ എസ്എഫ്ഐ അക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

Webdunia
വെള്ളി, 24 ജൂണ്‍ 2022 (19:00 IST)
രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ നടത്തിയ അക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
എസ്എഫ്ഐ അക്രമണത്തെ തള്ളി സിപിഎം സെക്രട്ടറിയേറ്റും നേരത്തെ രംഗത്തെത്തിയിരുന്നു. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എം പിയുടെ കൽപ്പറ്റയിലെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാാശിച്ചത്. പരിസ്ഥിതിലോല ഉത്തരവിനെതിരെ എം പി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാർച്ച്. പ്രവർത്തകർ ഓഫീസിൽ ഓടികയറുകയും ഓഫീസിലെ ഫർണിച്ചർ അടക്കമുള്ളവ തകർക്കുകയുമായിരുന്നു. ഓഫീസിലുണ്ടായ ജീവനക്കാരനെ മർദ്ദിച്ചതായും പരാതിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article