സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ ഇന്ന് ചുട്ട് പൊള്ളും, സൂര്യതാപ മുന്നറിയിപ്പ്!

ശനി, 16 മാര്‍ച്ച് 2019 (09:19 IST)
വേനല്‍ ചൂടു ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തു സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കൂടിയത താപനില ശരാശരിയില്‍ നിന്നും 2 മുതല്‍, 3 ഡിഗ്രി വരെ വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ കൂടിയ താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്.
 
പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതുക. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ 3 വരെ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
 
 പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക്രിതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും ദുരന്ത നിവരാണ വകുപ്പ് മുന്നറിയിപ്പ് നല്‍കി .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍