പച്ചമാങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകൾക്ക് ക്യാൻസറിനെ പോലും ചെറുക്കാൻ കഴിവുണ്ട്. ശരീരത്തിലെ മോശം കൊളസ്ട്രോളിനെ എരിയിച്ച് കളയാൻ പച്ചമാങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. ധാരാളം നാരുകൾ മാങ്ങയിൽ ആങ്ങിയിട്ടുള്ളതിനാൽ ഇത് മെറ്റബോളിസം വർധിപ്പിക്കുകുയും ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കുകയും ചെയ്യും.
പച്ചമാങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. സൌന്ദര്യ സംരക്ഷണത്തിനും പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്. പച്ചമാങ്ങയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകളും വൈറ്റമിൻ സിയുമാണ് ഇതിന് സഹായിക്കുന്നത്. വൈറ്റമിൻ സി മികച്ച രോഗ പ്രതിരോധ ശേഷിയും നൽകും.