വെറും സിനിമാക്കാരൻ, സുരേഷ്ഗോപി ബിജെപി നേതാവോ പ്രവർത്തകനോ അല്ല, രൂക്ഷവിമർശനവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ

അഭിറാം മനോഹർ
ഞായര്‍, 14 ജൂലൈ 2024 (10:30 IST)
C K Padmanabhan, Suresh gopi
ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന സി കെ പത്മനാഭന്‍. കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും ബിജെപിയിലേക്ക് വരുന്നവര്‍ക്ക് പെട്ടെന്ന് തന്നെ സ്ഥാനമാനങ്ങള്‍ നല്‍കുന്നത് തെറ്റാണെന്നും സി കെ പത്മനാഭന്‍ പറഞ്ഞു. കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പത്മനാഭന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 
കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ ബിജെപിയിലേക്ക് ഒഴുകിയത് സ്ഥാനം മാത്രം മോഹിച്ചാണ്. ബിജെപിക്ക് അധികാരം നഷ്ടമാകുമ്പോള്‍ ഇവരെല്ലാവരും തന്നെ തിരിച്ചുപോകും. ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയിലേക്ക് വന്നതിന്റെ ഗുണം അദ്ദേഹത്തിന് മാത്രമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി മുദ്രാവാക്യം ജനാധിപത്യത്തിന് ചേര്‍ന്നതല്ല. രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെ അവസരം നല്ല രീതിയിലാണ് ഉപയോഗിക്കുന്നത്. ബിജെപിക്ക് കേരളത്തില്‍ വേരോട്ടം വേണമെങ്കില്‍ ന്യൂനപക്ഷങ്ങളുടെയും പിന്തുണ വേണം. മുസ്ലീം സമുദായം അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ല. അവരെല്ലാവരും തീവ്രവാദികളല്ല. ഹിന്ദുക്കളിലും തീവ്രവാദികളുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു. കേരളത്തില്‍ സിപിഎമ്മിന്റേത് ശക്തമായ അടിത്തറയാണെന്നും പാര്‍ലമെന്റില്‍ കിട്ടിയ വോട്ട് ബിജെപിക്ക് നിയമസഭാ തിരെഞ്ഞെടുപ്പിലും കിട്ടണമെന്നും പത്മനാഭന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article